കൊച്ചി: എമര്‍ജിംഗ് കേരള പദ്ധതി സംബന്ധിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളുടെ എല്ലാ വശങ്ങളും മനസിലാക്കണം. മുക്കും മൂലയും മാത്രയും കണ്ട് അതിനെതിരേ പ്രതികരിക്കരുത്. പ്രതിപക്ഷം ഇതാണ് ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
പദ്ധതി സുതാര്യമാണ്. വിവാദങ്ങള്‍ക്ക് അതീതമായി പദ്ധതി നടപ്പാക്കുന്നതിന് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: