കോഴിക്കോട് കളക്ടറേറ്റില്‍ തീപിടിത്തം

Friday 22 September 2017 3:25 pm IST

  കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റില്‍ തീപിടിത്തം. ആര്‍ഡിഒ ഓഫീസിനുമുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.