കണ്ണൂര്‍: പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളിലെ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സോപ്പ് നിര്‍മ്മാണ പരിശിലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘സിര’ സോപ്പിന്റെ വിതരണോദ്ഘാടനം കൗണ്‍സിലര്‍ ടി.കെ.വസന്ത നിര്‍വഹിച്ചു. സയന്‍സ് ക്ലബ് കണ്‍വീനര്‍ എന്‍.അഭിനന്ദ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സോപ്പ് പരിശീലനത്തിന് നേതൃത്വം നല്കിയ മാതൃസമിതി അംഗം എം.ഗീത, സയന്‍സ് കോര്‍ഡിനേറ്റര്‍ പി.വി.സിന്ധു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.വി.രമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.സി.അജിത നന്ദിയും പറഞ്ഞു. ഏഴാം ക്ലാസിലെ സയന്‍സ് പാഠഭാഗവുമായി ബന്ധപ്പെട്ടാണ് പരിശീലനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: