ജനരക്ഷായാത്ര കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം മാറ്റിമറിക്കും: പി.കെ.കൃഷ്ണദാസ്

Friday 22 September 2017 10:15 pm IST

കണ്ണൂര്‍: ഒക്ടോബര്‍ 3 മുതല്‍ 16 വരെ പയ്യന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്നതും ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്നതുമായ ജനരക്ഷായാത്ര കേരളത്തിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം മാറ്റിമറിക്കുമെന്ന് ബിജെപി ദേശിയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്. കണ്ണൂരില്‍ നടന്ന ജനരക്ഷായാത്ര മണ്ഡലം ഡിപ്പാര്‍ട്ടമെന്റ് ഇന്‍ചാര്‍ജ് മാരുടെ യോഗം ഉദ്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിന് ഒരുമാറ്റം അനിവാര്യം ആണ്. ജിഹാദി ഭീകരത ഒരുവശത്തും ഇടതുപക്ഷ ചുകപ്പ്ഭീകരത മറ്റൊരുവശത്തും നിന്നുകൊണ്ട് സാധാരണ ജനങ്ങളെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. അതിന് ഒരു മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതിന്റെ ഒരു തുടക്കമായിരിക്കും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ജനരക്ഷായാത്രയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ:വി.രത്‌നാകരന്‍, ആര്‍എസ്എസ് നേതാക്കളായ കെ.സജീവന്‍, തമ്പാന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.