ജൂനൈദിന്റെ കൊലപാതകം; ആവശ്യം സുപ്രീം കോടതി തള്ളി

Friday 22 September 2017 6:35 pm IST

ന്യൂദല്‍ഹി: ഫരീദാബാദില്‍ ട്രെയിനില്‍ വച്ച് ജുനൈദ് എന്നയാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇത്തരം ഒറ്റപ്പെട്ട കേസുകള്‍ വലിയ പ്രശ്‌നവുമായി കൂട്ടിക്കലര്‍ത്താനാവില്ല. കോടതി വ്യക്തമാക്കി. ജുനൈദിനെ ഗോരക്ഷകര്‍ കൊന്നുവെന്നാണ് ആരോപണം. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതിനിടയ്ക്കാണ് ജുനൈദ് കൊലപാതകം പരകഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഗോ സംരക്ഷകരുടെ അക്രമം സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം നല്‍കണം; സുപ്രീം കോടതി ന്യൂദല്‍ഹി; ഗോ സംരക്ഷകര്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം അക്രമങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രമസമാധാനം കാക്കുന്നതിനാകണം സംസ്ഥാനങ്ങള്‍ മുന്തിയ പരിഗണന നല്‍കേണ്ടത്. നിയമം ലംഘിക്കുന്നവരെ ശക്തമായി തന്നെ നേരിടണം. കോടതി വ്യക്തമാക്കി. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമം തടയാന്‍ സംസ്ഥാനങ്ങള്‍ ഒക്‌ടോബര്‍ 31നകം നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ സപ്തംബര്‍ ആറിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പൂര്‍ണ്ണമായും പാലിക്കണം. കോടതി നിര്‍ദ്ദേശിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, യുപി, കര്‍ണ്ണാടക, ഢാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങീള്‍ മാത്രമേ കോടതി ഉത്തവര് പാലിച്ച് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചുള്ളൂ.