വാട്‌സ് ആപ്പില്‍ പ്രധാനമന്ത്രിയെ അപമാനിച്ചതിനെതിരെ പരാതി

Friday 22 September 2017 7:11 pm IST

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി കെ.പി. ഭുവനേശ്, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണി വടവാതൂര്‍ എന്നിവരാണ് പരാതി നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളത്. ആക്ഷന്‍ ഹീറോ, ഡിഎച്ച്ക്യൂ, കോട്ടയം പോലീസ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജോണി, അജയകുമാര്‍ എന്നിവര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത കുറ്റത്തിന് പന്ത്രണ്ടോളം ഉദ്യോഗസ്ഥര്‍ക്കെതിരെ അടുത്തിടെ സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.