ബിഎംഎസ് ജില്ലാ സമ്മേളനം സ്വാഗതസംഘ രൂപീകരണം

Friday 22 September 2017 7:12 pm IST

ആലപ്പുഴ: ബിഎംഎസ്സിന്റെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലാ സമ്മേളനം വിപുലമായ പരിപാടികളോടെ നടത്തും. ഡിസംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ ചെങ്ങന്നൂരിലാണ് സമ്മേളനം. സ്വാഗതസംഘ രൂപീകരണം 24ന് രാവിലെ 10.30ന് ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം. പി. ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് തിരുവന്‍ വണ്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ.ഒ. അജികുമാറിന്റെ കുടുംബസഹായ നിധി ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍ വിതരണം ചെയ്യും. സ്വാഗതസംഘ പ്രഖ്യാപനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍ നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷനാകുമെന്ന് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ അറിയിച്ചു. ഡിസംബര്‍ ഒന്‍പതിന് തൊഴിലാളികളുടെ പ്രകടനം, പൊതുസമ്മേളനം, 10ന് പ്രതിനിധി സമ്മേളനം എന്നിവ നടക്കും. ഇതിനു മുന്നോടിയായി ഒക്‌ടോബര്‍ 20 മുതല്‍ 30 വരെ ബിഎംഎസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്രകള്‍, നവംബര്‍ 26ന് തൊഴിലാളി യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ദിനം, സെമിനാറുകള്‍, ഡിസംബര്‍ അഞ്ചിന് ചെങ്ങന്നൂരില്‍ വിളംബരജാഥ എന്നീ പരിപാടികള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.