നെടുങ്കണ്ടം: വിദേശമദ്യവുമായി വയോധിക പിടിയില്‍. പാറത്തോട് വള്ളിശേരിക്കുടിയില് ഏലിക്കുട്ടി(74) ആണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 11.5 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. പാറത്തോട് തോട്ടം മേഖലകളില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനാണ് ഇവര്‍ മദ്യം വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. അനധികൃതമായി മദ്യം വില്‍പ്പന നടത്തിയതിന് ഇവരെ മുമ്പ് രണ്ട് തവണ പിടികൂടിയിട്ടുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലകളില്‍ നിന്ന് മദ്യം വാങ്ങിയാണ് കൂടുതല്‍ വിലയ്ക്ക് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: