മുട്ടം: ഓമ്നിവാന് കെഎസ്ആര്‍ടിസിയുടെ പിന്നിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. വാന്‍ ഓടിച്ചിരുന്ന ശങ്കരപ്പിള്ളി വെളുത്തേടത്തുകാട്ടില്‍ നോബിളിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 3.30ന് ശങ്കരപ്പിള്ളി സിബിഗിരി പള്ളിക്ക് സമീപമാണ് അപകടം. തൊടുപുഴയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയപ്പോള്‍ വാന്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. നോബിളിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: