എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു
Friday 22 September 2017 8:53 pm IST
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന് മാസ്റ്റര്‍ അസി. റിട്ടേണിങ് ഓഫീസര്‍ മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ബാബു എന്നിവര്‍ സമീപം
മലപ്പുറം: വേങ്ങരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന് മാസ്റ്റര്‍ പത്രിക സമര്‍പ്പിച്ചു. അസി.റിട്ടേണിങ് ഓഫീസറായ വേങ്ങര ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാജന്‍ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് എന്നിവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.