നാലു ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കും

Friday 22 September 2017 9:06 pm IST

ആലപ്പുഴ: മീസില്‍സ്, റുബല്ല എന്നീ രോഗങ്ങളെ തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ എംആര്‍ വാക്സിനേഷന്‍ കാമ്പയിന്‍ ഒക്ടോബര്‍ മൂന്നു മുതല്‍ നാലാഴ്ചക്കാലം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തും. ജില്ലയില്‍ 4,00,291 കുട്ടികളെയാണ് പ്രതിരോധ കുത്തിവയ്പില്‍ ലക്ഷ്യമിടുന്നതെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. സിദ്ധാര്‍ഥന്‍ പറഞ്ഞു. വാക്സിനേഷന്‍ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ ശില്‍പ്പശാലയിലാണ് ഇക്കാര്യം പറഞ്ഞത്.കുട്ടികളില്‍ മീസില്‍സ്, റുബല്ല രോഗങ്ങള്‍ വരുന്നതു തടയാന്‍ പ്രതിരോധ കുത്തിവയ്പ് സഹായകമാകും. ഈ വാക്സിന്‍ ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്നു. ഒരു വയസിനു മുന്‍പ് നല്‍കിയ കുത്തിവയ്പിനു 85 ശതമാനവും ഒരു വയസിനു ശേഷം നല്‍കിയതിനു 95 ശതമാനവും സംരക്ഷണം നല്‍കാനാകും. മീസില്‍സ്, റുബല്ല എന്നിവ ഒരുമിച്ചു നല്‍കുന്നതിലൂടെ ഒരുമിച്ചു നല്‍കുന്നതു മൂലം രണ്ടിന്റേയും ക്ഷമത കുറയുന്നില്ല. ശില്‍പ്പശാല ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.