അനധികൃത നിര്‍മ്മാണം: ചെയര്‍മാന്റെ കുറ്റസമ്മതം

Friday 22 September 2017 9:06 pm IST

കായംകുളം: നഗരത്തില്‍ അനധികൃത നിര്‍മ്മാണവും കൈയ്യേറ്റവുവുമുണ്ടെന്നും അധികൃതര്‍ നിസ്സഹായരെന്നും ചെയര്‍മാന്റെ കുറ്റസമ്മതം. നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ കുറവും നിയമത്തിലെ പഴുതുകളുമാണ് നഗരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നത്. ആറുമാസമായി ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. രണ്ടു ഓവര്‍സിയര്‍മാര്‍ സ്ഥലം മാറിയിട്ട് പകരം നിയമനം നടന്നിട്ടില്ല. മറ്റു ജീവനക്കാരുടെ കുറവും നഗരസഭയ്ക്കുണ്ട്. അനധികൃത നിര്‍മ്മാണങ്ങളെപ്പറ്റി ലഭിച്ച 67 പരാതികളില്‍ മൂന്നു പരാതികള്‍ പൂര്‍ണ്ണമായും പരിഹരിച്ചു. നാലു കടകളിലെ അനധികൃത നിര്‍മ്മാണം പൊളിക്കാന്‍ ഉത്തരവായി. മുരുക്കുംമൂട് ജങ്ഷന് പടിഞ്ഞാറ് കടമുറിയുടെ നിര്‍മ്മാണം സംബന്ധിച്ച് കോടതിയില്‍ കേസുണ്ട്. മറ്റു പരാതികളില്‍ മേല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് നോട്ടീസ് നല്‍കിയെന്നും ചെയര്‍മാന്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.