തിരുവനന്തപുരം: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്യും. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്യണം. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കണം എന്നതാണ് സിപിഐയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: