അഖിലയുടെ അച്ഛന് ബുദ്ധി മാന്ദ്യമെന്ന് സച്ചിദാനന്ദന്‍

Friday 22 September 2017 9:56 pm IST

തിരുവനന്തപുരം: ലൗജിഹാദിന് ഇരയായ വൈക്കം സ്വദേശി അഖിലയുടെ മതാപിതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സാഹിത്യകാരന്‍ സച്ചിദാനന്ദന്‍. അഖിലയുടെ അച്ഛന്‍ അശോകന്‍ ബുദ്ധിമാന്ദ്യമുള്ളയാളാണ്. പരിസരവാസികളെല്ലാം ഇത് പറയുന്നുണ്ട്. അതിനാലാണ് വിവാഹം കഴിഞ്ഞിട്ടും അഖിലയെ പുറത്ത് വിടാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അഖിലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജനസംഗമത്തിലാണ് സച്ചിദാനന്ദന്‍ അഖിലയുടെ കുടുംബത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. കോടതിയെയും വെറുതെവിട്ടില്ല. അഖിലയെ കുട്ടി എന്നാണ് കോടതി വിശേഷിപ്പിച്ചത്. 24 വയസ്സുള്ളയുവതി എങ്ങനെ കുട്ടിയാകും. മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളെ ജനിപ്പിച്ച് കഴിഞ്ഞാല്‍ അവരുടെ മേല്‍ രക്ഷകര്‍ത്താക്കള്‍ അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്ത് മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബെഷീറും കോടതിയെ വിമര്‍ശിച്ചു. ലൗ ജിഹാദ് എന്നത് ഇല്ലെന്നും ഇസ്ലാം ശരിയെന്ന് തോന്നിയതിനാലാണ് അഖില മതം മാറിയതെന്നും മുഹമ്മദ്ബഷീര്‍ പറഞ്ഞു. സി.പി. ജോണ്‍, ഭാസുരേന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.