മോഹന്‍ദാസിനെതിരായ കേസ് സ്റ്റേ ചെയ്തു

Friday 22 September 2017 9:58 pm IST

കൊച്ചി: അര്‍ത്തുങ്കല്‍ പള്ളിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി ബൗദ്ധിക് സെല്‍ സംസ്ഥാന കണ്‍വീനര്‍ ടിജി മോഹന്‍ദാസിനെതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. പള്ളിയുമായി ബന്ധപ്പെട്ട ട്വീറ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് കാട്ടി ഒരു യുവജന സംഘടനാ നേതാവ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ പള്ളിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ക്രിസ്തീയസഭ പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങളെ അധികരിച്ചാണ് ട്വീറ്റ് ചെയ്തതെന്നും മോഹന്‍ദാസ് വ്യക്തമാക്കിയിരുന്നു. സന്ദേശം വളച്ചൊടിച്ച് ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനും ശ്രമം നടത്തിയിരുന്നു. പരാമര്‍ശത്തില്‍ പള്ളി അധികാരികള്‍ തര്‍ക്കമുന്നയിച്ചിരുന്നില്ല. പള്ളിയുടെ കിഴക്ക് മാറി ശിവക്ഷേത്രമുണ്ടെന്ന വാദമാണ് ചിലര്‍ വളച്ചൊടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.