ബാറ്ററി മോഷണം ക്ലീനര്‍ അറസ്റ്റില്‍

Friday 22 September 2017 10:11 pm IST

ചെങ്ങന്നൂര്‍: വാഹനങ്ങളുടെ ബാറ്ററി മോഷണം അടക്കം നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ മംഗലം ഉമ്മാറത്തറ വീട്ടില്‍ സംഗീത് (22) നെയാണ് ചെങ്ങന്നൂര്‍ എസ്ഐ: സുധിലാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പ്രാവിന്‍കൂട് ജങ്ഷനു സമീപത്തു നിന്ന് പിടികൂടിയത്. കഴിഞ്ഞ ജൂലൈ 20ന് രാത്രി എംസി റോഡില്‍ പ്രാവിന്‍കൂട് ജങ്ഷനു സമീപം പാര്‍ക്കു ചെയ്തിരുന്ന തിരുവന്‍വണ്ടൂര്‍ കീര്‍ത്തി കോവില്‍ വീട്ടില്‍ അജിത്ത് മുരളിയുടെ ടൂറിസ്റ്റ് ബസിന്റെ ബാറ്ററികള്‍ മോഷ്ടിച്ച കേസ്സിലാണ് ഇയാളെ പിടികൂടിയത്. ഇതേ ബസ്സിലെ ക്ലീനറാണ് സംഗീത്. ഇയാള്‍ക്കൊപ്പം പ്രതികളായിരുന്ന ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം കല്ലുഴത്തില്‍ വീട്ടില്‍ സന്ദീപ് (19), ഉമയാറ്റുകര കണ്ടത്തില്‍ തറയില്‍ വീട്ടില്‍ ജിതിന്‍ (20) എന്നിവരെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ബാറ്ററികള്‍ കടത്താനായി വാടകയ്ക്ക് എടുത്ത സ്‌കോര്‍പിയോ കാറും പോലീസ് കണ്ടെടുത്തു. സമാന സ്വഭാവമുള്ള മോഷണങ്ങളില്‍ ഇയാളുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി ക്രിമിനല്‍ കേസ്സുകളിലും സംഗീത് പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.