ഇന്ത്യ കരുത്താര്‍ജിക്കുന്നു: വിരാട് കോഹ്‌ലി

Friday 22 September 2017 10:14 pm IST

കൊല്‍ക്കത്ത: മികവ് പ്രകടിപ്പിക്കുന്ന ഒട്ടെറെ കളിക്കാര്‍ ടീമിലെത്തിയതോടെ ടീമിന്റെ അടിസ്ഥാനപരമായ എല്ലാകാര്യങ്ങള്‍ക്കും പരിഹാരമായെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. രണ്ടാം ഏകദിനത്തില്‍ ഓസീസിനെ പരാജയപ്പെടുത്തി പരമ്പരയില്‍ 2-0ന്റെ ലീഡ് നേടിയശേഷം സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍. വിജയമൊരുക്കിയ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യുവേന്ദ്ര ചഹലിനെയും ക്യാപ്റ്റന്‍ പുകഴ്ത്തി. തകര്‍ത്തെറിയുന്ന ഇരുവരും 2019 ലെ ലോകകപ്പ് ടീമില്‍ ഇടംനേടാനുളള മത്സരത്തിലാണ് കോഹ്‌ലി പറഞ്ഞു. ഓസീസിനെതിരായ രണ്ട് മത്സരങ്ങിലുമായി ഇവര്‍ പത്ത് വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. അസാമാന്യ പ്രതിഭയുളള കളിക്കാരാണിവര്‍. ബുദ്ധി ഉപയോഗിച്ച് പന്തെറിയുന്ന ഇവരുടെ മുന്നേറ്റങ്ങളാണ് വിജയമൊരുക്കിത്. ഭാവിയിലും ഇവര്‍ തിളങ്ങുമെന്ന് കോഹ്‌ലി പ്രത്യാശ പ്രകടിപ്പിച്ചു. ലോകകപ്പ് അടുക്കുന്തോറും ടീം കൂടുതല്‍ കരുത്താര്‍ജിച്ചുവരുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമെന്ന് കോഹ്‌ലി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.