ഓസോണ്‍ ദിനാചരണം

Friday 22 September 2017 10:13 pm IST

ചെങ്ങന്നൂര്‍: ഇരമല്ലക്കര ശ്രീഅയ്യപ്പ കോളേജില്‍ ഓസോണ്‍ ദിനാചരണം നടത്തി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സഹായത്തോടെ എന്‍എസ്എസും ഭൂമിത്രാ ക്ലബ്ബും ലിറ്റററി ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എഫ്‌ഐസി മെമ്പര്‍ പ്രൊഫ: പി.ജി. ഫിലിപ്പ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: കെ.എസ്. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. അന്തരീക്ഷ മലിനീകരണം ഓസോണ്‍ പാളിയിലുണ്ടാക്കുന്ന മാറ്റം സെമിനാറില്‍ ചര്‍ച്ചയായി. സ്‌കൂള്‍, കോളേജ് തലത്തില്‍ പരിസ്ഥിതി വിഷയങ്ങളെ ആസ്പദമാക്കി ക്വിസ്, ഉപന്യാസ മത്സരം, സംവാദം, പോസ്റ്റര്‍ രചന തുടങ്ങി മത്സരങ്ങളും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.