ശൈശവ വിവാഹം: തെളിവില്ല

Friday 22 September 2017 10:15 pm IST

ആലപ്പുഴ: ജില്ലയില്‍ ശൈശവവിവാഹം നടന്നതായി തെളിവു ലഭിച്ചിട്ടില്ലെന്നും ശിശുവികസന പദ്ധതി ഓഫീസറും ചൈല്‍ഡ് ലൈനും ചേര്‍ന്ന് മുളക്കുഴ പഞ്ചായത്തില്‍ വിവാഹം തടഞ്ഞതായും ജില്ലാ ശിശുസംരക്ഷണ പദ്ധതി ഓഫീസര്‍ അറിയിച്ചു. ശൈശവവിവാഹം നടന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈനും ശൈശവവിവാഹ നിരോധന ഓഫീസറായ ചെങ്ങന്നൂര്‍ സിഡിപിഒയും അന്വേഷണം നടത്തിയിരുന്നു. ബന്ധപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ച ഇവര്‍ ശൈശവ വിവാഹം നിയമപരമായി നിരോധിച്ചിട്ടുള്ളതാണെന്ന് അറിയിച്ച് വിവാഹം തടഞ്ഞു. ശൈശവവിവാഹം നടന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ട് കുട്ടിയുടെ സംരക്ഷണം അമ്മയെ ഏല്‍പ്പിച്ചിരുന്നതായും ജില്ലാ ശിശു സംരക്ഷണ പദ്ധതി ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.