അക്ഷയ കേന്ദ്രങ്ങളെ ഇഗ്നോ പഠന കേന്ദ്രങ്ങളാക്കുന്നു

Friday 22 September 2017 10:17 pm IST

കൊച്ചി: അക്ഷയ കേന്ദ്രങ്ങളിലൂടെ താമസിയാതെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ)യുടെ കോഴ്‌സുകളും പഠിക്കാം. ഇഗ്നോയുടെ ഓണ്‍ലൈന്‍ സ്റ്റഡി സെന്ററായി അക്ഷയ കേന്ദ്രങ്ങളെ മാറ്റുന്നതിനുള്ള നടപടികള്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യാ ലിമിറ്റഡ് തുടങ്ങി. ആദ്യഘട്ടത്തില്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍, അപേക്ഷ സമര്‍പ്പിക്കല്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, പരീക്ഷാ ഫോറവും ഫീസടയ്ക്കലും, ഹാള്‍ ടിക്കറ്റ് ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളാണ് പൊതുസേവന കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുക. പിന്നീട് ഓണ്‍ലൈനായി കോഴ്‌സ് പഠിക്കുന്നതിനുള്ള കേന്ദ്രമായി ഇവയെ മാറ്റും. രാജ്യമൊട്ടാകെയുള്ള പൊതുസേവന കേന്ദ്രങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക്കൂടി വിദൂരവിദ്യാഭ്യാസം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നിലവില്‍ രാജ്യമൊട്ടാകെ രണ്ടുലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ രണ്ടായിരത്തോളം പൊതുസേവന കേന്ദ്രങ്ങളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.