ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ആനപ്പാറയില്‍ നിന്നും ഭീമന്‍പാറ ഉരുണ്ടിറങ്ങിയത് കാരണം കുണ്ടേരി കോളനിയിലെ കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. ആനപ്പാറ കുന്നിന് മുകളില്‍ നിന്നും 600 മീറ്ററോളം ദൂരം ഉരുണ്ടുവന്ന പാറ ഒരു മരത്തില്‍ തട്ടി നിന്നതാണ് പ്രദേശത്തെ കുടുംബങ്ങള്‍ക്ക് രക്ഷയായത്. പഞ്ചായത്തംഗം കെ.രാജന്, തിരുമേനി വില്ലേജ് ഓഫീസര്‍ രാജന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പാറപൊട്ടിച്ചു നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: