കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സും ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്നസ് ട്രസ്റ്റും ഏര്‍പ്പെടുത്തിയ മയില്‍പ്പീലി പുരസ്കാരം നാളെ രാവിലെ 10 മണിക്ക് സാധു കല്ല്യാണ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായിയും മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസയ്ക്കും പ്രശസ്ത മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരനുമാണ് അവാര്‍ഡ്. സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി (ചിന്മയാമിഷന് കണ്ണൂര്‍), ശ്രീ ശ്രീ രമേശ് ഗുരുജി എന്നിവരെ ചടങ്ങില്‍ ആദരിക്കും. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായിരിക്കും. പുരസ്കാര സമിതി ചെയര്‍പേഴ്സണ്‍ പ്രൊഫ: കെ.എ.സരള അദ്ധ്യക്ഷത വഹിക്കും. പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ മെറിട്ട് കം മീന്‍സ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. വൈകുന്നേരം കൃഷ്ണ ജ്വല്‍സും ശിവോഹം സെന്റര്‍ ഓഫ് എക്സലന്‍സും ചേര്‍ന്നൊരുക്കുന്ന പ്രമുഖ ഗസല്‍ ഗായകന് ഉമ്പായി അവതരിപ്പിക്കുന്ന മയില്‍പ്പീലി ഗസല്‍ പൊന്‍നിലാവും എരഞ്ഞോളി മൂസ അവതരിപ്പിക്കുന്ന മയില്‍പ്പീലി മൈലാഞ്ചി മൊഞ്ച് സംഗീത പരിപാടിയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: