നതാലിയയ്ക്കൊപ്പം രാഹുൽ ഗാന്ധി

Saturday 23 September 2017 8:22 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹോളിവുഡ് നടി നതാലിയ രാമോസുമൊരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം നടി നതാലിയ തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്ക് വെച്ചത്. 'വാക് ചാതുര്യവും ദീര്‍ഘ വീക്ഷണവുമുള്ള രാഹുല്‍ ഗാന്ധിക്കൊപ്പം' എന്നായിരുന്നു ചിത്രത്തിനൊപ്പം നതാലിയ കുറിച്ചത്.ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തെ വിമര്‍ശിച്ചും അഭിനന്ദിച്ചും നിരവധിയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. രാഹുലിനെ ദീര്‍ഘവീക്ഷണമുള്ള നേതാവെന്ന് വിളിച്ചത് ഏറ്റവും വലിയ തമാശയാണെന്ന് ചിലര്‍ കമന്റ് ചെയ്യുകയുണ്ടായി. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തില്‍ അമേരിക്കയിലെ ഇന്തോ-ദക്ഷിണേഷ്യന്‍ വിദഗ്ധര്‍ നടത്തിയ വട്ടമേശ സമ്മേളനത്തിലും ന്യൂയോര്‍ക്ക് പിന്‍സെന്റ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.