സമാധാനമാണ് ആഗ്രഹിക്കുന്നത്; ഭംഗം വരുത്തിയാൽ തിരിച്ചടിക്കും

Saturday 23 September 2017 8:30 am IST

ന്യൂദല്‍ഹി: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലഫ്. ജന. എ.കെ.ഭട്ട് പാക്ക് ഡിജിഎംഒയെ അറിയിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനു പാക്ക് സേന സഹായം നല്‍കുന്നത് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിനു ഭംഗം വരുത്തുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അതിനു യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്നും ലഫ്. ജന. ഭട്ട് ടെലിഫോണ്‍ സംഭാഷണത്തില്‍ പാക്ക് ഡിജിഎംഒ മേജര്‍ ജന.സഹീര്‍ ഷംസദ് മിര്‍സയെ ഓര്‍മിപ്പിച്ചു. കശ്മീര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്ന സാഹചര്യത്തിലാണു ഡിജിഎംഒമാര്‍ ചര്‍ച്ച നടത്തിയത്. അതേസമയം, ജമ്മു-കശ്മീരിലെ ബനിഹാലില്‍ അതിര്‍ത്തിസേനയ്ക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.