പാന്‍ ഓപ്പണ്‍: ഗാര്‍ബിന്‍ മുഗുരുസ സെമിയില്‍

Saturday 23 September 2017 10:38 am IST

ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന പാന്‍ പസഫിക് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം ഗാര്‍ബിന്‍ മുഗുരുസ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരം കരോലിന ഗാര്‍സ്യയേ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് മുഗുരുസ സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-2, 6-4. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഗുരുസ റാംങ്കിംഗില്‍ ഒന്നാമതെത്തിയത്. ലോക 20-ാം നമ്പര്‍ താരമായ ഫ്രഞ്ച് താരത്തെ കെട്ടു കെട്ടിക്കാന്‍ 20 മിനിറ്റ് മാത്രമേ മുഗുരുസയ്ക്ക് വേണ്ടി വന്നുള്ളു.