ദല്‍ഹി മെട്രോയുടെ ഡ്രൈവറില്ലാ ട്രയിന്റെ പരീക്ഷണ ഓട്ടം ഇന്ന്

Saturday 23 September 2017 11:42 am IST

ന്യൂദല്‍ഹി: ദല്‍ഹി മെട്രോ ഇന്ന് ഡ്രൈവറില്ലാ ട്രയിന്റെ പരീക്ഷണം ഓട്ടം നടത്തും. സൗത്ത് കാമ്പസ് മുതല്‍ മജ്‌ലിസ് പാര്‍ക്ക് വരെയാണ് പരീക്ഷണ ഓട്ടം. മജ്‌ലിസ് പാര്‍ക്കിനേയും വടക്കന്‍ ദല്‍ഹിയിലെ ശിവ് വിഹാറിനേയും ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ പാതയിലൂടെയാണ് ഡ്രൈവറില്ലാ ട്രയിനുകളോടുക. 59 കിലോമീറ്റര്‍ നീളമുളള ഈ പാത രാജ്യത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ പാതയാണ്.