അതിർത്തിയിൽ പാക്ക് ആക്രമണം; ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്
Saturday 23 September 2017 11:05 am IST
ജമ്മു: ജമ്മുകശ്മീര്‍ അതിര്‍ത്തി ജില്ലകളായ സാംബ, പൂഞ്ച് മേഖലകളിലെ ഇന്ത്യന്‍ ഒൗട്ട് പോസ്റ്റുകളില്‍ പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരുപ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെയും സാംബയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയായ അരിന, ആര്.എസ് പുര, രാംഘട്ട് മേഖലകളില്‍ കഴിഞ്ഞ ദിവസം വൈകീട്ടു മുതല്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം അതിര്‍ത്തികളില്‍ നിന്ന് 500ഒാളം പേരെ പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. 20,000ഒാളം പേര് പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോയി. ഇവരെല്ലാം ദിവസങ്ങളായി താത്കാലിക ക്യാമ്പിൽ കഴിയുകയാണ്.