മദ്യപിച്ച് വാഹനമോടിച്ചു; നടന്‍ ജയ്ക്കെതിരെ കേസ്

Saturday 23 September 2017 11:43 am IST

ചെന്നൈ: മദ്യപിച്ച്‌ വാഹനം ഓടിച്ച കുറ്റത്തിന് തമിഴ് യുവ നടന്‍ ജയിനെതിരെ കേസ്. ചെന്നൈയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ ജയ് ഓടിച്ചിരുന്ന ഓഡി കാര്‍ ആഡ്യാര്‍ ഫ്ളൈഓവറില്‍ വച്ച്‌ ഡിവൈഡറിലിടിക്കുകയായിരുന്നു. ജയ് യുടെ സുഹൃത്ത് പ്രേംജി അമരെനും ഒപ്പമുണ്ടായിരുന്നു. മോട്ടോര്‍ വാഹന നിയമപ്രകാരം അശ്രദ്ധമായ ഡ്രൈവിംഗിനാണ് പോലീസ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജയിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. 2014ലും ജയ് കാര്‍ ഫ്ളൈ ഓവറില്‍ ഇടിച്ചു കയറ്റിയിരുന്നു. ഈ കേസില്‍ നടന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ചെന്നൈ പോലീസ് ശുപാര്‍ശ ചെയ്തിരുന്നു. ബലൂണ്‍ എന്ന സിനിമയാണ് ജയ് യുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.