പീഡനക്കേസിൽ ബോളിവുഡ് നിർമ്മാതാവ് കരിം മൊറാനി കീഴടങ്ങി

Saturday 23 September 2017 12:26 pm IST

ഹൈദരാബാദ്: പീഡനക്കേസില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ബോളിവുഡ് നിര്‍മ്മാതാവ് കരിം മൊറാനി കീഴടങ്ങി. ഹൈദരാബാദ് ഹയാത് നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊറാനി കീഴടങ്ങിയത്. വിവാഹ വാഗ്ദാനം നല്‍കി പലതവണ തന്നെ പീഡിപ്പിച്ചു എന്ന് ദല്‍ഹി സ്വദേശിനിയായ യുവതിയാണ് മൊറാനിക്കെതിരെ പരാതി നല്‍കിയത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയപ്പോയായിരുന്നു പീഡനം എന്നാണ് ആരോപണം. ലഹരി മരുന്ന് നല്‍കി നഗ്ന ചിത്രങ്ങള്‍ എടുത്തു ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നുണ്ട്. റാ വണ്‍, ചെന്നൈ എക്സ്പ്രസ്സ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് കരിം മൊറാനി.