മോദിക്കെതിരെ കള്ളപ്രചാരണം വിലപ്പോകുന്നില്ല: കെ. സുരേന്ദ്രന്‍

Saturday 23 September 2017 1:46 pm IST

പൂവാര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടക്കുന്ന കള്ളപ്രചാരണം വിലപ്പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കോവളം നിയോജകമണ്ഡലം പൂവാറില്‍ സംഘടിപ്പിച്ച് മാര്‍ക്‌സിസ്റ്റ് ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകരും എന്നു കരുതിയ സിപിഎം നേതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോവളം നിയോജകമണ്ഡലം പ്രസിഡന്റ് ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി വിഷ്ണു, ദക്ഷിണ മേഖല ഉപാധ്യക്ഷന്‍ ജെ. പദ്മകുമാര്‍, ജി.പി. ശ്രീകുമാര്‍, വെങ്ങാനൂര്‍ ഗോപകുമാര്‍, സമ്പത്ത്, പുന്നമൂട് സതീഷ്, പൂങ്കുളം സതീഷ്, ബാലരാമപുരം ഉണ്ണികൃഷ്ണന്‍, വിനീത് കുമാര്‍, ടി. സുലോചന എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.