തിരുവനന്തപുരം: ഡിസംബര്‍ എട്ടുമുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മത്സരവിഭാഗത്തിലേക്ക് രണ്ടു ചിത്രങ്ങളും ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രേംശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’, സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്ത് ‘ഏദന്‍’ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ മഹേഷ് നാരായണന് സംവിധാനം ചെയ്ത് ‘ടേക്ക് ഓഫ്’, ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സലിംകുമാര്‍ സംവിധാനം ചെയ്ത ‘കറുത്ത ജൂതന്’, സനല്‍കുമാര്‍ ശശിധരന്റെ ‘സെക്സി ദുര്‍ഗ’, ലിജോ ജോസ് പെല്ലിശേരിയുടെ ‘അങ്കമാലി ഡയറീസ്’, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘മറവവി’, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘അതിശയങ്ങളുടെ വേനല്‍’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: