തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗാന്ധി ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പബ്ലിക്റിലേഷന്‍സ് വകുപ്പിന്റെയും ഗാന്ധിപീസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഗാന്ധിദര്‍ശന്‍ പരിപാടിയുടെ നേതൃത്വത്തില്‍ എല്‍പി, യുപി, ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു.സ്കൂള്‍, ഉപജില്ല, റവന്യൂജില്ല എന്നീ തലങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഗാന്ധിജയന്തി സ്കൂള്‍തല മത്സരങ്ങള്‍ 25 മുതല്‍ 28 വരെ നടക്കും. ഒക്ടോബര്‍ 3ന് ജില്ലയിലെ 12 ഉപജില്ലകളിലും മത്സരങ്ങള്‍ നടക്കും. ഉപജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്കായി ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ തൈക്കാട് ഗാന്ധിഭവനില്‍ മത്സരങ്ങള്‍ നടത്തും. മത്സര ഇനങ്ങള്‍: എല്‍പി വിഭാഗം- യുപി വിഭാഗം- ഹൈസ്ക്കൂള് വിഭാഗം- ഹയര്‍സെക്കന്ററി വിഭാഗം- പ്രസംഗം (മലയാളം) 5 മിനിട്ട്, പ്രശ്നോത്തരി (സിംഗിള്‍) , കവിതാപാരായണം(മലയാളം) 5 മിനിട്ട്, ദേശഭക്തിഗാനം(ഗ്രൂപ്പ്) 5 മിനിട്ട്, ഉപന്യാസം 1 മണിക്കൂര്‍, കവിതാരചന 1 മണിക്കൂര്‍, കഥാരചന 1 മണിക്കൂര്‍.എല്പിവിഭാഗം- ചിത്രരചന (പെന്‍സില്‍) 1 മണിക്കൂര്‍, പ്രസംഗം (മലയാളം) 5 മിനിട്ട്, പ്രശ്നോത്തരി (സിംഗിള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: