നെയ്യാറ്റിന്‍കര: 12 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോഹര്‍, വിശ്വജിത്ത് എന്നിവരാണ് നെയ്യാറ്റിന്‍കരയില്‍ എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ വിഴിഞ്ഞം പുളിങ്കുടിയില്‍ പരിശോധന നടത്തിയത്. ഏഴുവര്‍ഷമായി വിഴിഞ്ഞത്തും നെയ്യാറ്റിന്കരയിലുമായി പല ജോലികളില്‍ ഏര്‍പ്പെട്ടുവരുന്ന ഇവര്‍ ഒഡീഷയില്‍ നിന്ന് ട്രെയിനിലാണ് കഞ്ചാവു കടത്തുന്നത്. പൂവാര്‍, വിഴിഞ്ഞം, പുളിങ്കുടി തുടങ്ങിയ പ്രദേശങ്ങളില്‍ മൂവായിരത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ചില്ലറവില്പന നടത്തുന്നവരാണ് മനോഹറും വിശ്വജിത്തും. മാത്രമല്ല തീരപ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികളിലും കഞ്ചാവ് എത്തിക്കുന്നതിന്റെ പിന്നില്‍ ഇവരാണെന്ന് എക്സൈസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: