ചിറയിന്‍കീഴ്: ചിറയിന്‍കീഴ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 39-ാം നമ്പര്‍ അംഗന്‍വാടിയില്‍ ന്യൂട്രിഷ്യന്‍ വാരം ആചരിച്ചു. പഞ്ചായത്തംഗം വി. ബേബി, ഐസിഡിഎസ് ഓഫീസര്‍ രേഖ, അംഗന്‍വാടി വര്‍ക്കര്‍ സിന്ധു എന്നിവര്‍ സംസാരിച്ചു. പാചക എക്സിബിഷനും മത്സരങ്ങളും നടന്നു. രജനിയും ജയശ്രീയും മത്സരങ്ങളില്‍ വിജയിച്ചു. അമൃതം ന്യൂട്രിക് മിക്സ് ഉപയോഗിച്ച് അമ്മമാര്‍ക്കായി നടത്തിയ പാചകമത്സരം ശ്രദ്ധേയമായി. ചിറയിന്‍കീഴ് പഞ്ചായത്തിലെ ശാര്‍ക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 31-ാം നമ്പര്‍ അംഗന്‍വാടിയില്‍ നടന്ന മത്സരത്തില്‍ നിന്ന് അമ്പതോളം വിഭവങ്ങളാണ് അമൃതം ന്യൂട്രിമിക്സ് ഉപയോഗിച്ച് തയ്യാറാക്കിയത്. കുട്ടികള്‍ക്ക് വിവിധതരം സ്വാദിഷ്ടമായ പോഷകാഹാരങ്ങള്‍ അമ്മമാര്‍ക്ക് പരിചയപ്പെടുത്തലിന്റെയും കൂടി സംഗമമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: