തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ഭാരതീയ വിദ്യാപീഠം സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും നടത്തി. സിസ്സ ജനറല്‍ സെക്രട്ടറി ഡോ സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശാല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. സലൂജ ഉദ്ഘാടനം ചെയ്തു. ഡോ എ.ബിജുകുമാര്‍, ഡോ സി.പി. അരവിന്ദാക്ഷന്,ഡോ സി.കെ. പീതാംബരന് എന്നിവര്‍ ബോധവത്കരണ സെമിനാറിന്റെ ഭാഗമായി ക്ലാസുകള്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: