ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

Friday 15 July 2011 11:47 pm IST

കാസര്‍കോട്‌: വള്ളിക്കടവില്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെ ലോറിയും മാരുതി ആള്‍ട്ടോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു. പ്രാപൊയിലിലെ കുര്യന്‍ പ്ളാക്കല്‍ പ്രമോദ്‌(3൦)ആണ്‌ മരണമടഞ്ഞത്‌. പ്രഭാകരന്‍-സരസമ്മ ദമ്പതികളുടെ മകനാണ്‌. പ്രശാന്ത്‌, പ്രദീപ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌. അപകടത്തില്‍ പരിക്കേറ്റ പ്രമോദിണ്റ്റെ ഭാര്യ ജിഷയേയും ഒരുവയസുള്ള മകള്‍ പൂജയേയും നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രമോദിണ്റ്റെ അമ്മാവന്‍ സുമിത്രനെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.