ആഗ്ര-ഗ്വാളിയര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

Saturday 23 September 2017 2:56 pm IST

ആഗ്ര: ആഗ്ര-ഗ്വാളിയര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ട്രെയിന്‍ വൃത്തിയാക്കുന്നതിനായി യാഡിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം. ട്രെയിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. മറ്റു ട്രെയിന്‍ സര്‍വീസുകളെ അപകടം ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.