ദല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം

Saturday 23 September 2017 3:42 pm IST

നോയ്ഡ: രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. ദല്‍ഹിയിലെ നോയ്ഡയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ ഒരു സംഘം ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്നും ഒരു സംഘം യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് കാറിനുള്ളില്‍ വച്ച് സംഘം ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ബലാത്സംഗത്തിന് ഇരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും പോലീസ് പറഞ്ഞു. നോയിഡ സംഭവത്തിന് പിന്നാലെ ഗാസിയാബാദിലെ സിഹാനി ഗേറ്റ് മേഖലയില്‍ നിന്നും സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നഴ്‌സിനെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.