ഉത്തരകൊറിയയില്‍ ഭൂചലനം: ആണവപരീക്ഷണം നടത്തിയതായി സംശയം

Saturday 23 September 2017 5:05 pm IST

പ്യോംഗ്യാംഗ്: ഉത്തരകൊറിയയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രദേശിക സമയം രാവിലെ 11.30നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. വെബ്‌സൈറ്റിലൂടെയാണ് ഉത്തരകൊറിയ ഭൂചനത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ മാസം മൂന്നിന് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതേസമയം ഉത്തരകൊറിയ പുതിയ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായിരിക്കാം ഭൂചലനമെന്ന് ചൈന അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.