നന്ദന്‍കോട് കൂട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു

Saturday 23 September 2017 8:37 pm IST

തിരുവനന്തപുരം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതിയായ കേഡല്‍ ജീന്‍സണിന് എതിരായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ ഭാഗമായി സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കേസിന് പുറമെ തീയും ആയുധങ്ങളും ഉപയോഗിച്ച് വീട് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് കേഡല്‍ തന്റെ പിതാവ് പ്രൊഫ.രാജാതങ്കം, അമ്മ ഡോ. ജീന്‍പത്മ, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ വെട്ടി കൊലപ്പെടുത്തി കത്തിച്ചത്. നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിന് ശേഷം നാട് വിട്ട കേഡല്‍ കീഴടങ്ങാനെത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. കുറ്റപത്രത്തില്‍ 92 സാക്ഷികളും 159 മൊഴികളുമുണ്ട്. എന്നാല്‍ വിചാരണ നേരിടാനുള്ള മാനസികാരോഗ്യം കേഡലിന് ഇല്ലെന്ന് വ്യക്തമായതിനാല്‍ തുടര്‍ നടപടികള്‍ എങ്ങനെയായിരിക്കുമെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.