വധശ്രമകേസില്‍ പ്രതികളെ വെറുതെ വിട്ടു

Saturday 23 September 2017 8:37 pm IST

വള്ളികുന്നം: മന്തുണ്ടയില്‍ പ്രവീണ്‍കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നും രണ്ടും അഞ്ചും ആറും പ്രതികളെ വെറുതെ വിട്ട് മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി ജി. അനില്‍ കുമാര്‍ ഉത്തരവായി. ഇലിപ്പക്കുളം കൊച്ചുതറയില്‍ രാജേഷ് (27), വള്ളികുന്നം മണ്ണാടിത്തറയില്‍ സിബിന്‍ (33), കളീക്കല്‍ പടീറ്റതില്‍ അനൂപ്(28), കണ്ണനാകുഴി ശ്രീകൃഷ്ണ ഭവനത്തില്‍ ദീപു(26) എന്നിവരെയാണ് വെറുതെ വിട്ടത്. വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഭരണ സമിതിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പ്രവീണ്‍ കുമാറിനെ വള്ളികുന്നം ഇലവിന്‍മൂട് ജങ്ഷന് സമീപം 2011 ഡിസംബര്‍ 30ന് രാത്രിയില്‍ ആക്രമിച്ചു എന്നായിരുന്നു കേസ്. കേസിലെ മൂന്നാം പ്രതി സംഭവകാലത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. നാലാം പ്രതി കേസിന്റെ വിചാരണ സമയത്ത് മരിച്ചു. പ്രതിഭാഗത്തിനായി അഭിഭാഷകരായ പ്രതാപ്. ജി. പടിക്കല്‍, ശ്രീദേവി പ്രതാപ്, റ്റി.ഒ. നൗഷാദ്, മുജീബ് റഹ്മാന്‍ എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.