മാവേലിക്കര: മാര്‍ ഈവാനിയോസ് കോളജില്‍ അന്തര്‍സംസ്ഥാന പുരുഷ-വനിതാ ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ 27 വരെ നടത്തും. നാളെ ഉച്ചയ്ക്ക് ഒന്നിന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അദ്ധ്യക്ഷനാകും. 27ന് സമാപനസമ്മേളനം ആര്.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജിടിഎം കോളജ് തമിഴ്നാട്, അണ്ണാമലൈ തമിഴ്നാട്, ക്രിസ്ത്യന്‍ കോളേജ് ഇരിങ്ങാലക്കുട, ഗവ.കോളജ് കണ്ണൂര്‍ തുടങ്ങിയ പുരുഷ ടീമുകളും സെന്റ് സേവ്യര്‍സ് കോളജ് തുമ്പ, വിമല കോളജ് തൃശൂര്‍, ഗവ.വിമന്‍സ് കോളജ് തിരുവനന്തപുരം തുടങ്ങിയ വനിതാ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: