രണ്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

Saturday 23 September 2017 8:38 pm IST

രാജാക്കാട്: രണ്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ബോഡിനായ്ക്കന്നൂര്‍ സ്വദേശി ജ്യോതി (38) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് രാജാക്കാട് ടൗണില്‍ വച്ചാണ് രാജാക്കാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ബിഗ്‌ഷോപ്പറില്‍ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. വനിത പോലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. രാജാക്കാടുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.