പട്ടാപ്പകല്‍ ജീവനക്കാരിയെ കെട്ടിയിട്ട് കവര്‍ച്ച

Saturday 23 September 2017 9:10 pm IST

കോട്ടയം: നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരിയെ കെട്ടിയിട്ട് കവര്‍ച്ച. നീലിമംഗലം പാലത്തിന് സമീപം കിങ് അക്വേറിയത്തിലെ ജീവനക്കാരി സംക്രാന്തി കുറുപ്പംചേരി പുത്തന്‍പറമ്പില്‍ ബാബുവിന്റെ ഭാര്യ ഉഷ(52)യാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കവര്‍ച്ചക്ക് ഇരയായത്്. ഉഷ ധരിച്ചിരുന്ന 9 സ്വര്‍ണ്ണ വളകളും താലിമാലയും ഉള്‍പ്പെടെ പത്തേകാല്‍ പവനാണ് ബൈക്കില്‍ എത്തിയ മധ്യവയസ്‌ക്കന്‍ കവര്‍ന്നത്.പക്ഷികള്‍ക്ക് ആവശ്യമായ തീറ്റ വാങ്ങുന്നതിനാണ് ഇയാള്‍ കടയില്‍ എത്തിയത്. ഇയാള്‍ കടക്കുള്ളില്‍ ചുറ്റിനടന്നു സാധനങ്ങള്‍ക്ക് വിലപേശി. കടക്കുള്ളിലേക്ക് കയറിയ ഉഷയെ പിന്നാലെ ചെന്ന ഇയാള്‍ കഴുത്തില്‍ കയര്‍ കുരുക്കി മറിച്ചിട്ടു പെട്ടെന്ന് ഉണ്ടായ ആക്രമണത്തില്‍ പകച്ചുപോയ ഉഷക്ക്‌ബോധം നഷ്ടപ്പെട്ടു. കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടശേഷം ആഭരണം കവര്‍ന്ന്‌പെട്ടെന്ന് പുറത്തിറങ്ങി ബൈക്ക് ഓടിച്ചു പോകുകയായിരുന്നു. ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ സ്ഥിരമായി ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളതായി ഉഷ പറഞ്ഞു. അടിച്ചിറ സ്വദേശി അബ്ദുള്‍ നിസാറിന്റെ ഉടമസ്ഥതയിലുള്ള അക്വേറിയം .12 വര്‍ഷമായി ഉഷ ഇവിടെ ജോലി ചെയ്യുന്നു. വളരെ തിരക്കേറിയ എംസി റോഡിനോട് ചേര്‍ന്നാണ് കട സ്ഥിതി ചെയ്യുന്നത്. ഗാന്ധി നഗര്‍പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത ഷോപ്പുകളിലെ സിസിടിവി ക്യാമറ പോലീസ് പരിശോധിച്ചു.പ്രതി പോലീസ് വലയിലായതായി അറിയുന്നു. എട്ടു മാസം മുമ്പാണ് ഉഷയുടെ ഭര്‍ത്താവ് ബാബുവിന് ഒരു കോടി രൂപ ലോട്ടറി അടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.