പബ്ലിക് ലൈബ്രറിയുടെ ചുമതല പഴയ ഭരണസമിതിക്ക്

Saturday 23 September 2017 9:10 pm IST

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി ഏറ്റെടുത്ത താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് അധികാരം തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി ജഡ്ജ് കെ.വിനോദ് ചന്ദ്രന്‍ ഉത്തരവായി. ഇതോടെ പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ സെക്രട്ടറി അഡ്വ.ജോസ് ഫിലിപ്പ് എന്നിവരടങ്ങുന്ന ഭരണസമിതി വീണ്ടും ഇന്നലെ ചുമതലയേറ്റു. ഒന്നര വര്‍ഷം മുമ്പ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെയാണ് ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ പിരിച്ചുവിട്ട് ലൈബ്രറി കൗണ്‍സില്‍ അധികാരം പിടിച്ചടക്കിയത്. നാലു വര്‍ഷംമുമ്പ് പബ്ലിക് ലൈബ്രറിയുടെ പൂട്ടുകള്‍ കുത്തിപ്പൊളിച്ച് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ ഭരണം കയ്യടക്കിയെങ്കിലും നിയമനടപടികളെ തുടര്‍ന്നാണ് അന്നും പുറത്തുപൊകേണ്ടി വന്നതെന്ന് വീണ്ടും ചുമതലയേറ്റ ഭരണസമിതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.