കോട്ടയം: എസ്ഐ അടക്കം പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ ക്കാര് ഒളിവില്‍.ചിങ്ങവനം എസ്ഐ അനൂപ്.സി.നായര്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്കുമാര്‍,മണിലാല്‍,ബിറ്റുതോമസ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം നാട്ടകം പോളീടെക്നിക്കില്‍ എസ്എഫ്ഐ ക്കാരുടെ ആക്രമണത്തിന് ഇരയായത്.തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ കാമ്പസില്‍ പ്രകടനം നടത്തി.പ്രകടനത്തിനിടെ കെഎസ്യു,എബിവിപി സംഘടനകളുടെ കൊടിമരങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തടഞ്ഞു.ഇതില്‍ പ്രകോപിതരായ എസ്എഫ്ഐക്കാര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു.അടിയേറ്റ എസ്ഐ അനൂപ്.സി.നായര്‍ ഓടയില്‍ വീണു.സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: