പൊന്‍കുന്നം: നിര്‍ത്തിയിട്ടിരുന്ന രണ്ടു ലോറികള്‍ ജാക്കി ഉപയോഗിച്ച് പൊക്കി നിര്‍ത്തി ടയറുകള്‍ മോഷ്ടിച്ചു. പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാം മൈലിന് തടിമില്ലില്‍ പാര്‍ക്കു ചെയ്തിരുന്ന ലോറികളുടെ ഡിസ്ക്കുള്പ്പടെ പത്തു ടയറുകളാണ് ഇന്നലെ പുലര്‍ച്ചെ മോഷണം പോയത്. ഒന്നാം മൈല്‍ മാണാക്കുഴിയില്‍ ടിംമ്പേഴ്സ് ഫിലിപ്പിന്റെ (അന്തു) ഉടമസ്ഥതയിലുള്ള ലോറികളിലെ ടയറുകളാണ് മോഷണം പോയത്.
രാവിലെ ലോറികള്‍ എടുക്കാന്‍ എത്തിയ തൊഴിലാളികളാണ് ടയറുകള്‍ ഇല്ലാതെ ലോറികള്‍ കിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞെത്തിയ ലോറി ഉടമ വിശദമായ പരിശോധന നടത്തി.
ഗോഡൗണിന്റെ വാതില്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന നാലു ടയറുകളും ടിപ്പറില്‍ ഫിറ്റ് ചെയ്തിരുന്ന സ്പീക്കര്‍ ഉള്‍പ്പടെ സ്റ്റീരിയോയും മോഷ്ടിച്ചു. പൊന്‍കുന്നം പോലീസും കോട്ടയത്തുനിന്നുമുള്ള വിരലടയാള വിദഗ്ദ്ധരുംസ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: