സ്മൃതിരേഖ പുരസ്‌കാര സമര്‍പ്പണം 26 ന്

Saturday 23 September 2017 9:42 pm IST

പയ്യന്നൂര്‍: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും മികച്ച വാഗ്മിയുമായിരുന്ന ടിപിഎന്‍ കൈതപ്രത്തിന്റെ സ്മരണക്കായി മലയാളഭാഷാ പാഠശാല സംഘടിപ്പിക്കുന്ന സ്മൃതിരേഖാ പുരസ്‌കാര ചടങ്ങും ആദരണ സദസ്സും 26 ന് പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും. കവി പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സിനിമാ നടന്‍ മധുപാല്‍ മുഖ്യാതിഥി ആയിരിക്കും. ടിപിഎന്‍ കൈതപ്രത്തിന്റെ ഭാര്യ സുകുമാരി എന്‍.കൈതപ്രം ഭദ്രദീപം തെളിയിക്കുന്ന ചടങ്ങില്‍ സംഗീതജ്ഞന്‍ കിളിമാനൂര്‍ രാമവര്‍മ്മയുടെ സംഗീതാര്‍ച്ചനയോടെ ചടങ്ങുകള്‍ ആരംഭിക്കും. മലയാള ഭാഷാ പാഠശാല സംസ്ഥാനതലത്തില്‍ നടത്തിയ കവിതാ രചന മത്സരത്തിലെ വിജയികളായ കെ.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്കും സ്മിത പഞ്ചവടി ഹരിപ്പാടിനും സ്മൃതിരേഖാ പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് മലയാളമധുരം പുരസ്‌കാരം നല്‍കി ആദരിക്കും. ചിത്രകാരന്‍ സുരേഷ് അന്നുര്‍ ജേതാക്കള്‍ക്ക് ഡോട്ട് കാരിക്കേച്ചര്‍ സമര്‍പ്പിക്കും. അജിത് കൂവോടിന്റെ കനല്‍ കനവുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും കാവ്യോപാസന സിഡി പ്രകാശനവും കിളിമാനൂര്‍ രാമവര്‍മ നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി.പി.ഭാസ്‌കര പൊതുവാള്‍, ആര്‍.സി.കരിപ്പത്ത്, ദാമോദരന്‍ വെള്ളോറ, പാണപ്പുഴ പത്മനാഭപണിക്കര്‍, പി .സുധീഷ്, വി.മനോജ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.