തലശ്ശേരി: ബ്രക്സയുടെ കീഴില്‍ ഒരു മാസക്കാലമായി ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ തീവ്രപരിശീലനം നടത്തിവരുന്ന യുവാക്കള്‍ തലശ്ശേരി നഗരത്തില്‍ ശുചീകരണം നടത്തി. തലശ്ശേരി മിനി സിവില്‍ സ്റ്റേഷന്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്, ഗുണ്ടര്‍ട്ട് സ്ക്വയര്‍, അബ്ദുള്‍ കലാം സര്‍ക്കിള്‍, ബിഇഎംപി സ്കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇരുനൂറോളം യുവാക്കള്‍ അണിനിരന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രക്സയുടെ സൗജന്യ പരിശീലന പരിപാടികളുടെ സാരഥികളായ കേണല്‍ ബി.കെ.നായര്‍, മേജര്‍ പി.ഗോവിന്ദന്, ലഫ് കേണല്‍ എം.കെ.ശശിധരന്, എ.കെ.ശ്രീനിവാസന്, ബി.സിറാജുദ്ദീന്, അനില്‍ കുമാര്‍, ബാലചന്ദ്രന്, വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: