ചികിത്സാ സഹായം തേടുന്നു

Saturday 23 September 2017 9:41 pm IST

കണ്ണൂര്‍: നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പള്ളിയാംമൂലയിലെ കരക്കാടന്‍ ഹൗസില്‍ മോഹനന്‍ ചികിത്സാസഹായം തേടുന്നു. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിവന്നിരുന്ന മോഹനന്‍ ഏതാനും ദിവസം മുമ്പുണ്ടായ വീഴ്ചയെ തുടര്‍ന്ന് നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റല്‍ ഐസിയുവില്‍ വെന്റിലേറ്ററിലാണ്. ചികിത്സാച്ചെലവ് താങ്ങാനാവാത്ത മോഹനന്റെ കുടുംബത്തെ സഹായിക്കാനും തുടര്‍ ചികിത്സാച്ചെലവുകള്‍ക്കുമായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായങ്ങള്‍ സിണ്ടിക്കേറ്റ് ബാങ്ക് ചാലാട് ബ്രാഞ്ചില്‍ 42152200119031(ഐഎഫ്എസ്‌സി കോഡ്-എസ്‌വൈഎന്‍ബി 0004215) എന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.